സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി ഇ​ന്നും നാ​ളെ​യും തി​രു​വ​ന​ന്ത​പു​ര​ത്ത്

CPM

തിരുവനന്തപുരം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​ട​ക്കം ച​ർ​ച്ച​ക​ൾ​ക്കാ​യി സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗം ഇ​ന്നും നാ​ളെ​യു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രും. ഇ​ന്ത്യ മു​ന്ന​ണി​യി​ൽ നി​ർ​ണാ​യ​ക നീ​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗം ത​ല​സ്ഥാ​ന​ത്ത് ചേ​രു​ന്ന​ത്.​

തി​രു​വ​ന​ന്ത​പു​രം വി​ള​പ്പി​ൽ ശാ​ല​യി​ലെ ഇ​എം​എ​സ് അ​ക്കാ​ഡ​മി​യി​ലാ​ണ് കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗം ചേ​രു​ന്ന​ത്. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ നേ​താ​ക്ക​ൾ ത​ല​സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ മു​ന്ന​ണി​യി​ൽ സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പൊ​തു രാ​ഷ്‌​ട്രീ​യ സാ​ഹ​ച​ര്യ​വും കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗം വി​ല​യി​രു​ത്തും.

സീ​റ്റ് വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ച​ർ​ച്ച​ക​ളും യോ​ഗ​ത്തി​ല്‍ ഉ​ണ്ടാ​യേ​ക്കും. കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യി​ൽ സി​പി​എ​മ്മി​നൊ​പ്പം പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ബം​ഗാ​ളി​ൽ മ​മ​ത വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മു​ന്ന​ണി നീ​ക്ക​ങ്ങ​ളെ ബാ​ധി​ക്കു​ന്ന ഈ ​ആ​ശ​യ കു​ഴ​പ്പ​വും യോ​ഗം വി​ല​യി​രു​ത്തും. ബി​ഹാ​റി​ൽ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ്‌ കു​മാ​റി​ന്‍റെ നീ​ക്ക​ങ്ങ​ളും പാ​ർ​ട്ടി വി​ല​യി​രു​ത്തി വ​രി​ക​യാ​ണ്. ഫെ​ബ്രു​വ​രി എ​ട്ടി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ ഡ​ൽ​ഹി​യി​ല്‍ സ​മ​രം ന​ട​ക്കാ​നി​രി​ക്കെ കേ​ന്ദ്ര അ​വ​ഗ​ണ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​ധാ​ന പ്ര​ചാ​ര​ണ ത​ന്ത്ര​മാ​ക്കാ​നും പാ​ർ​ട്ടി ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗം തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രു​ന്ന​ത്.

Share this story