ശബരിമല സ്വർണക്കൊള്ളക്ക് പിന്നിൽ സിപിഎം-കോൺഗ്രസ് കുറുവ സംഘം; ജനുവരി 14ന് അയ്യപ്പ ജ്യോതി നടത്തുമെന്ന് ബിജെപി

rajeev chandrasekhar

ശബരിമല സ്വർണക്കൊള്ളയിൽ സിപിഎമ്മിനും കോൺഗ്രസിനുമെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. സ്വർണക്കൊള്ളക്ക് പിന്നിൽ സിപിഎം-കോൺഗ്രസ് കുറവ സംഘമാണ്. തന്ത്രിയുടെ അറസ്റ്റിൽ സംശയമുണ്ട്. കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണോയെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു

തന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോൾ എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ല. ശബരിമല സ്വർണക്കൊള്ളക്ക് പിന്നിൽ വലിയ രാഷ്ട്രീയക്കാരുണ്ട്. ജനുവരി 14ന് മകരവിളക്ക് ദിവസം നാട്ടിലും വീട്ടിലും അയ്യപ്പ ജ്യോതി നടത്തും. എൻഡിഎയുടെ നേതൃത്വത്തിൽ പ്രതിഷേധത്തിന്റെ തുടക്കമായിരിക്കും അത്

ശബരിമല സ്വർണക്കൊള്ളയിൽ എൽഡിഎഫിനും യുഡിഎഫിനും എതിരായ സമരമായാണ് അയ്യപ്പ ജ്യോതി തെളിയിക്കുന്നത്. മകരവിളക്ക് ദിനത്തിൽ വീടുകളിലും നാട്ടിലും ജ്യോതി തെളിയിച്ചാകും പ്രതിഷേധമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു
 

Tags

Share this story