സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കം തുടർന്ന് സിപിഎം; നേതാക്കൾ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തുന്നു

sudhakaran

സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് ജി സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കം തുടരുന്നു. പാർട്ടി നേതാക്കളായ സിഎസ് സുജാത, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹരിശങ്കർ എന്നിവർ ജി സുധാകരന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തുകയാണ്. അതേസമയം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പെരുമ്പളം പാലം ഉദ്ഘാടനത്തിന്റെ നോട്ടീസിൽ ജി സുധാകരനെ ഉൾപ്പെടുത്തി

മുഖ്യാതിഥിയായാണ് സുധാകരന് പരിപാടിയിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. പാർട്ടി മെമ്പർഷിപ്പ് പുതുക്കുന്നതിൽ സുധാകരൻ ഇതുവരെ ഉറപ്പ് പറഞ്ഞിട്ടില്ല. ശനിയാഴ്ച മുഖ്യമന്ത്രി ആലപ്പുഴയിൽ എത്തുമ്പോൾ വിഷയത്തിൽ നേരിട്ട് ഇടപെടുമോ എന്നതാണ് ഇനി കാണാനുള്ളത്. 

എംഎ ബേബി അടക്കമുള്ളവർ നേരത്തെ ഇടപെട്ടെങ്കിലും സുധാകരൻ വഴങ്ങിയിരുന്നില്ല. അതേസമയം സുധാകരൻ മനസ് തുറക്കാത്തതിനാൽ കോൺഗ്രസ് ക്യാമ്പും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്.
 

Tags

Share this story