തൃശ്ശൂരിൽ സിപിഎം ബിജെപിക്ക് ക്രോസ് വോട്ട് ചെയ്‌തെന്ന് മുരളീധരൻ; കോൺഗ്രസ് വോട്ടിലും ചോർച്ചയുണ്ടായി

തൃശ്ശൂർ മണ്ഡലത്തിൽ സിപിഎം ബിജെപിക്ക് ക്രോസ് വോട്ട് ചെയ്‌തെന്ന് യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ. തൃശ്ശൂർ നഗരത്തിൽ വോട്ട് ചോർന്നിട്ടുണ്ട്. ബിജെപി രണ്ടാം സ്ഥാനത്ത് വന്നാൽ ഉത്തരവാദി മുഖ്യമന്ത്രി ആയിരിക്കുമെന്നും മുരളീധരൻ പറഞ്ഞു

ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്തെങ്കിലും കാരണവശാൽ അവർ രണ്ടാം സ്ഥാനത്ത് വന്നാൽ അതിന് ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കും. ക്രോസ് വോട്ടിംഗ് നടന്നിട്ടുണ്ടെന്നത് യാഥാർഥ്യമാണ്. സിപിഎമ്മിലെ ഒരു വിഭാഗം ബിജെപിക്ക് വോട്ട് ചെയ്തിട്ടുണ്ട്

ബിജെപി കള്ളവോട്ടുകൾ ചെയ്തു. ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ചാണ് കള്ളവോട്ട് നടന്നത്. ഇതിൽ പരാതി നൽകിയപ്പോൾ കള്ളവോട്ടിന് നല്ല സർട്ടിഫിക്കറ്റാണ് ബിഎൽഒമാർ നൽകിയത്. ബിജെപി പണമിറക്കിയുള്ള ഫൈറ്റ് ആക്കി മാറ്റി. നഗരത്തിൽ കോൺഗ്രസിൽ അൽപ്പം വോട്ട് ചോർച്ചയുണ്ടായിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു
 

Share this story