തൃശ്ശൂരിൽ ബിജെപിക്ക് സിപിഎം വോട്ട് മറിച്ചു; വോട്ടുകച്ചവടം നടന്നുവെന്ന് മുരളീധരൻ

തൃശ്ശൂരിൽ സിപിഎം ബിജെപിക്ക് വോട്ട് മറിച്ചെന്ന ആരോപണം ആവർത്തിച്ച് യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ. അതേസമയം തൃശ്ശൂരിൽ തനിക്ക് നല്ല വിജയപ്രതീക്ഷയുണ്ട്. ദല്ലാൾ പറഞ്ഞത് പോലെ നടന്ന ചർച്ചയുടെ പ്രതിഫലനം തൃശ്ശൂരിലുണ്ടായി. 

സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ നാട്ടികയിലും ഗുരുവായൂരിലും വോട്ടുകൾ ബിജെപിക്ക് പോയി. വോട്ടുകച്ചവടം നടന്നു. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും മുരളീധരൻ പറഞ്ഞു. ബിജെപിക്ക് കഴിഞ്ഞ തവണ കിട്ടിയ വോട്ട് അതേപടി ഇത്തവണയും കിട്ടിയിട്ടുണ്ട്. ഇതൊന്നും യുഡിഎഫിനെ ബാധിക്കില്ല

30,000 മുതൽ 50,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് ജയിക്കും. സിപിഎം വോട്ട് മറിച്ചത് ചിലപ്പോൾ രണ്ടാം സ്ഥാനത്ത് എത്താൻ ബിജെപിയെ സഹായിക്കും. ബിജെപിയോടുള്ള സിപിഎം സമീപനം എന്നും മൃദുവാണെന്നും മുരളീധരൻ പറഞ്ഞു.
 

Share this story