വന്ദേഭാരതിൽ കരുതലോടെയുള്ള പ്രതികരണത്തിന് സിപിഎം; കെ റെയിലിൽ നിന്നും പിന്നോട്ടു പോകില്ല

K Rail

സംസ്ഥാനത്തിന് വന്ദേഭാരത് ട്രെയിൻ അനുവദിച്ചെങ്കിലും സിൽവർ ലൈനിൽ നിന്ന് പിന്നോട്ടു പോകേണ്ടെന്ന നിലപാടിൽ സംസ്ഥാന സർക്കാർ. സിൽവർ ലൈനിന്റെ കേന്ദ്രാനുമതിക്ക് വേണ്ടിയുള്ള സമ്മർദം തുടരും. വന്ദേഭാരത് വിഷയത്തിൽ കരുതലോടെ പ്രതികരിക്കാനാണ് സിപിഎം നേതൃത്വത്തിലെ ധാരണ. വന്ദേഭാരതുമായി ബന്ധപ്പെട്ട് മുഴുവൻ വിവരങ്ങളും പുറത്തുവന്നതിന് ശേഷം പ്രതികരണം മതിയെന്നാണ് നേതൃത്വം കരുതുന്നത്

സിൽവർ ലൈനിന്റെ ബദൽ എന്ന നിലയ്ക്കാണ് വന്ദേഭാരതിനെ ബിജെപി അവതരിപ്പിക്കുന്നത്. ട്രെയിനിന് വിവിധ സ്റ്റേഷനുകളിൽ നൽകിയ സ്വീകരണവും മറ്റും ഇതിന്റെ തെളിവാണ്. എന്നാൽ കേരളത്തിലോടുന്ന മറ്റ് ട്രെയിനുകളുടെ അതേ വേഗത മാത്രമാണ് വന്ദേഭാരതിനുമുള്ളത്. ലക്ഷ്വറി ട്രെയിൻ എന്നതിലപ്പുറം വേഗതയിൽ ജനങ്ങൾക്ക് യാതൊരു ഗുണവും നിലവിലെ റെയിൽ പാത കൊണ്ട് വന്ദേഭാരതിന് ഉണ്ടാകില്ലെന്നും വിലയിരുത്തലുണ്ട്.
 

Share this story