ഇടുക്കിയിൽ മകന്റെ മർദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന സിപിഎം നേതാവ് മരിച്ചു
Aug 30, 2025, 12:09 IST
ഇടുക്കി രാജക്കാട് മകന്റെ മർദനത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന സിപിഎം നേതാവ് മരിച്ചു. രാജക്കാട് സ്വദേശി ആണ്ടവർ ആണ് മരിച്ചത്. സംഭവത്തിൽ അറസ്റ്റിലായ മകൻ മണികണ്ഠൻ റിമാൻഡിലാണ് 24ാം തീയതിയാണ് വാക്കുതർക്കത്തെ തുടർന്ന് മണികണ്ഠൻ ആണ്ടവരെ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ആണ്ടവർ മധുര മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഫ്‌ളാസ്‌കും ടേബിൾ ഫാനും അടക്കമുള്ള സാധനങ്ങളെടുത്ത് ആണ്ടവരുടെ തലയ്ക്കും മുഖത്തും മർദിക്കുകയായിരുന്നു. ആണ്ടവർ മരിച്ചതിനാൽ മകനെതിരെ കൊലപാതക കുറ്റവും ചുമത്തും.
