സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യുമെന്ന ആശങ്ക; തൃശ്ശൂർ പാർട്ടി ഓഫീസിൽ മുഖ്യമന്ത്രിയുടെ മിന്നൽ സന്ദർശനം

pinarayi

തൃശ്ശൂർ സിപിഎം ഓഫീസിൽ മിന്നൽ സന്ദർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കരുവന്നൂർ ബാങ്ക് കേസിൽ സിപിഎം നേതാക്കൾക്കെതിരെ ഇഡി നടപടിയുണ്ടാകുമെന്ന് സൂചനയുണ്ട്

സിപിഎം നേതാക്കൾ അറസ്റ്റിലായേക്കുമെന്ന ആശങ്കക്കിടെയാണ് മുഖ്യമന്ത്രിയുടെ മിന്നൽ സന്ദർശനം. ജില്ലാ കമ്മിറ്റി ഓഫീസിൽ നേതാക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. മുക്കാൽ മണിക്കൂറോളം നേരം കൂടിക്കാഴ്ച നീണ്ടു

കോഴിക്കോടേക്ക് പോകുന്ന വഴിയിലാണ് മുഖ്യമന്ത്രി അപ്രതീക്ഷിതമായി തൃശ്ശൂർ പാർട്ടി ഓഫീസിലേക്ക് എത്തിയത്. ജില്ലാ സെക്രട്ടറി എംഎം വർഗീസ്, എസി മൊയ്തീൻ, എം കെ കണ്ണൻ, പികെ ബിജു എന്നിവരുമായാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്.
 

Share this story