ജമാഅത്തെ ഇസ്ലാമി വേദിയിൽ സിപിഎം എംഎൽഎ ദലീമ; ചാരിറ്റി പരിപാടിയെന്ന് വിശദീകരണം

daleema

ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയിൽ പങ്കെടുത്ത് സിപിഎം എംഎൽഎ ദലീമ ജോജോ. ആലപ്പുഴയിൽ ഈ മാസം 11ന് നടന്ന പരിപാടിയിലാണ് സിപിഐ എം എംഎൽഎ പങ്കെടുത്തത്. ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള ചാരിറ്റി സംഘടനയുടെ പരിപാടിയാണ് പങ്കെടുത്തത്.

ജമാഅത്തെ ഇസ്ലാമിക്കെതിരെ സിപിഎം വിമർശനം കടുപ്പിക്കുമ്പോഴാണ് എംഎൽഎയുടെ വേദി പങ്കിടൽ. അതേസമയം, ചാരിറ്റി സംഘടനയുടെ പരിപാടിയിലാണ് പങ്കെടുത്തതെന്ന് ദലീമ പറഞ്ഞു. നന്മ മാത്രമേ കണ്ടുള്ളു, പ്രശ്‌നമാക്കേണ്ടതില്ല. ചാരിറ്റിക്ക് വേണ്ടി ആരു വിളിച്ചാലും പോകുമെന്നും ദലീമ വ്യക്തമാക്കി.

ഇന്നലെ മന്ത്രി അബ്ദുറഹ്മാനും ജമാഅത്തെ ഇസ്ലാമി വേദിയിൽ എത്തിയിരിുന്നു. ബൈത്തു സക്കാത്ത് ക്യാമ്പയിൻ പരിപാടിയുടെ ഉദ്ഘാടകനായാണ് മന്ത്രി പങ്കെടുത്തത്.
 

Tags

Share this story