സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറിയെ പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി

pradeep
സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി ആർ പ്രദീപിനെ മരിച്ച നിലയിൽ കണ്ടെത്തി. സിപിഎം ഇലന്തൂർ ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് മൃതദേഹം കണ്ടത്. ഇന്ന് വൈകുന്നേരമാണ് സംഭവം. പ്രദീപിന് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് വിവരം. മൂന്ന് മണിക്ക് ഏരിയ കമ്മിറ്റി യോഗം വിളിച്ചിരുന്നു. കമ്മിറ്റിക്ക് എത്താതിരുന്നതിനെ തുടർന്ന് പാർട്ടി നേതാക്കൾ അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.
 

Share this story