സംസ്ഥാനത്ത് 12 സീറ്റുകളിൽ വിജയിക്കുമെന്ന് സിപിഎം വിലയിരുത്തൽ; ചർച്ചയായി ഇപി-ജാവേദ്കർ കൂടിക്കാഴ്ച

Akg

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 12 സീറ്റിൽ വരെ വിജയിച്ചേക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെ വിലയിരുത്തൽ. ഭരണവിരുദ്ധ വികാരം പ്രചാരണത്തിലൂടെ മറികടക്കാനായെന്നും യോഗം വിലയിരുത്തി. വടകരയിൽ വോട്ട് കച്ചവടം നടന്നെന്ന ആശങ്ക യോഗം പങ്കുവെച്ചു.

ബിജെപി വോട്ട് കോൺഗ്രസ് പർച്ചേസ് ചെയ്‌തെന്നാണ് വിലയിരുത്തൽ. എങ്കിലും പ്രതികൂല സാഹചര്യം മറികടന്നും എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ വടകരയിൽ വിജയിക്കുമെന്നും സിപിഎം വിലയിരുത്തുന്നു. അതേസമയം പ്രകാശ് ജാവേദ്കറും ഇപി ജയരാജനും തമ്മിലുള്ള കൂടിക്കാഴ്ചയും യോഗം ചർച്ച ചെയ്തു

ബിജെപി നേതാവുമായുള്ള കൂടിക്കാഴ്ചയിൽ തന്റെ നിലപാട് ഇപി ജയരാജൻ യോഗത്തിൽ വിശദീകരിച്ചു. പാർട്ടി നിലപാട് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാഷ് മൂന്നരയ്ക്ക് വിളിച്ച വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കും.
 

Share this story