തോൽവി തിരിച്ചറിഞ്ഞ് സിപിഎം, മന്ത്രിസഭയിൽ മാറ്റങ്ങൾക്ക് സാധ്യത; മുരളീധരനെ അനുനയിപ്പിക്കാൻ കോൺഗ്രസ്

pinarayi

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തിലും വൻ ചലനങ്ങൾ സൃഷ്ടിക്കാൻ സാധ്യത. സംസ്ഥാന സർക്കാരിനെതിരായ ജനവികാരമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന തോന്നൽ സിപിഎമ്മിനുമുണ്ട്. സർക്കാരിനെതിരായ വികാരം, മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഉയർന്ന ആരോപണം എന്നിവ ഭരണത്തിന്റെ ശോഭ കെടുത്തിയെന്ന കാര്യത്തിൽ സിപിഎമ്മിന് തിരിച്ചറിവുണ്ട്. കെ രാധാകൃഷ്ണൻ ജയിച്ച സാഹചര്യത്തിൽ എന്തായാലും മന്ത്രിസഭയിൽ അഴിച്ചുപണി വേണ്ടി വരും. ഇതോടൊപ്പം ചില മാറ്റങ്ങൾക്ക് കൂടി സാധ്യതയുണ്ട്. 

സംഘടനയില്ലാതെ പോയതാണ് തൃശ്ശൂരിലെ തോൽവിക്ക് കാരണമെന്നാണ് മുരളീധരന്റെ വിമർശനം. വരും ദിവസങ്ങളിലും മുരളീധരൻ വിമർശനം കടുപ്പിച്ചാൽ കോൺഗ്രസിന് ഇത് പ്രതിസന്ധി സൃഷ്ടിക്കും. ഇനി പൊതുപ്രവർത്തനത്തിന് ഇല്ലെന്ന കടുത്ത നിലപാട് സ്വീകരിച്ചാണ് മുരളീധരൻ കോഴിക്കോടേക്ക് മടങ്ങിയത്.

മുരളീധരനെ അനുനയിപ്പിക്കുക എന്നത് നേതൃത്വത്തിന് മുന്നിലെ വെല്ലുവിളിയാണ്. യുഡിഎഫ് കൺവീനർ സ്ഥാനം മുതൽ കെപിസിസി പ്രസിഡന്റ് സ്ഥാനം വരെ നൽകി മുരളിയെ അനുനയിപ്പിക്കാനുള്ള നീക്കവും തള്ളിക്കളയനാകില്ല.
 

Share this story