ന്യൂനപക്ഷത്തെ കൂടെ നിർത്താനുള്ള സംഘ്പരിവാർ ശ്രമം പരിഹാസ്യമെന്ന് സിപിഎം

cpm

ന്യൂനപക്ഷ ജനവിഭാഗങ്ങളെ കൂടെ നിർത്താനുള്ള സംഘ്പരിവാർ പ്രവർത്തനം പരിഹാസ്യമെന്ന് സിപിഎം. ന്യൂനപക്ഷ ജനവിഭാഗം ആന്തരിക ഭീഷണിയെന്നാണ് വിചാരധാര പറയുന്നത്. ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളും ഇതിന്റെ ഭാഗമാണ്. പ്രധാനമന്ത്രി അടക്കം ബിജെപി നേതാക്കൾ മതസ്ഥാപനങ്ങളിലും പുരോഹിതൻമാരെയും സന്ദർശിക്കുന്നു. 

പ്രബുദ്ധ കേരളം ബിജെപിയുടെ നിലപാട് വൈരുദ്ധ്യമെന്ന് തിരിച്ചറിയുമെന്നും അരമന കയറി ഇറങ്ങുന്ന ബിജെപി നേതാക്കളുടെ നടപടി നാടകമാണെന്നും സിപിഎം വാർത്താക്കുറിപ്പിൽ പറഞ്ഞു. നേരത്തെ കോൺഗ്രസ് നേതാക്കളും ബിജെപിക്കെതിരെ രംഗത്തുവന്നിരുന്നു.
 

Share this story