കോൺഗ്രസിനെ തകർക്കാൻ ബിജെപിക്ക് പുറം ചൊറിയുന്നത് സിപിഎം നിർത്തണം: ചെന്നിത്തല

chennithala

കോൺഗ്രസിനെ തകർക്കാൻ ബിജെപിക്ക് പുറം ചൊറിയുന്നത് സിപിഎം നിർത്തണമെന്ന് രമേശ് ചെന്നിത്തല. നിയമസഭയിൽ എംവി ഗോവിന്ദന്റെ പ്രസ്താവനക്കുള്ള മറുപടിയായാണ് ചെന്നിത്തലയുടെ വിമർസനം. സിപിഎം തകരണമെന്ന് കോൺഗ്രസ് ഇന്നും ആഗ്രഹിക്കുന്നില്ല, നാളെയും ആഗ്രഹിക്കുന്നില്ല

എന്നാൽ കേരളത്തിലെ സിപിഎം ബംഗാളിലെ പാർട്ടിയുടെ അവസ്ഥയിലേക്ക് നീങ്ങുകയാണ്. കേരളത്തിലെ ജനം പിണറായി വിജയനും പിണറായി വിജയൻ ഭരിക്കുന്ന സർക്കാരിനും എതിരാണ്. സംസ്ഥാനത്ത് 18 സീറ്റിൽ യുഡിഎഫ് ജയിച്ചത് അപരാധം പോലെയാണ് എംവി ഗോവിന്ദൻ പറയുന്നത്. 

ജനം വോട്ട് ചെയ്തല്ലേ യുഡിഎഫ് ജയിച്ചത്. സംസ്ഥാന സർക്കാരിന്റെ അധികാര ഗർവിനും ധാർഷ്ട്യത്തിനും എതിരായി കൂടിയായിരുന്നു ജനവിധി. പാലിലിട്ട കാഞ്ഞിരക്കുരു പോലെയാണ് പിണറായി വിജയനെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
 

Share this story