പിഎം ശ്രീയിൽ സിപിഎം വഴങ്ങുന്നു; ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കും
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കാൻ സർക്കാർ തലത്തിൽ ആലോചന. കേന്ദ്രത്തിന് കത്തയക്കാമെന്ന സമവായം സിപിഐക്ക് മുന്നിൽ വെക്കാനാണ് സിപിഎമ്മിന്റെ നീക്കം. വിഷയം ചർച്ച ചെയ്യാനായി മുന്നണി യോഗം ഉടൻ വിളിക്കും. കരാർ അതേപടി തുടരുമെങ്കിലും മാനദണ്ഡങ്ങളിൽ ഇളവ് മാത്രമാകും ആവശ്യപ്പെടുക
ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. പിഎം ശ്രീയുമായി സിപിഐ കടുത്ത നിലപാട് തുടരുന്നതിനിടെയാണ് സിപിഎമ്മിന്റെ പുനരാലോചന. ഡി രാജയുമായി എംഎ ബേബി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് ദേശീയനേതാക്കളും സൂചിപ്പിച്ചു
അതേസമയം പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിൽ പ്രതിഷേധിച്ച് കെ എസ് യു ഇന്ന് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കെ എസ് യു, എംഎസ്എഫ് വിദ്യാർഥി സംഘടനകളാണ് സംയുക്ത വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.
