പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഎമ്മിന്റെ ബഹുജന റാലി ഇന്ന് കോഴിക്കോട്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

pinarayi

പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഎം സംഘടിപ്പിക്കുന്ന ബഹുജന റാലി ഇന്ന് കോഴിക്കോട് ആരംഭിക്കും. വൈകിട്ട് ഏഴ് മണിക്ക് കോഴിക്കോട് ബീച്ചിൽ നടക്കുന്ന ബഹുജന റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കണ്ണൂർ, കാസർകോട്, മലപ്പുറം, കൊല്ലം ജില്ലകളിലും സിപിഎം ബഹുജന റാലികൾ സംഘടിപ്പിക്കുന്നുണ്ട്

23ന് കാസർകോടും 24ന് കണ്ണൂരിലും റാലി നടക്കും. 25ന് മലപ്പുറത്തും 27ന് കൊല്ലത്തും നടക്കുന്ന ബഹുജന റാലിക്ക് ശേഷമാണ് പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുക. മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി മാർച്ച് 30ന് തിരുവനന്തപുരത്താണ്. 

അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ പെരിന്തൽമണ്ണയിൽ കൂറ്റൻ പ്രതിഷേധ റാലി നടന്നു. അങ്ങാടിപ്പുറം മുതൽ പെരിന്തൽമണ്ണ വരെയാണ് സിപിഎം റാലി നടത്തിയത്. മന്ത്രി എംബി രാജേഷ്, മലപ്പുറത്തെ എൽഡിഎഫ് സ്ഥാനാർഥി വി വസീഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റാലി.
 

Share this story