പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎമ്മിന്റെ ബഹുജന റാലി ഇന്ന് കാഞ്ഞങ്ങാട്

pinarayi

പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഎമ്മിന്റെ ബഹുജന റാലി ഇന്ന് കാഞ്ഞങ്ങാട് നടക്കും. അലാമിപ്പള്ളി മൈതാനത്ത് വൈകുന്നേരം ഏഴ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ റാലി ഉദ്ഘാടനം ചെയ്യും. റാലിയിലേക്ക് സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖരെ ക്ഷണിച്ചിട്ടുണ്ട്. നാളെ കണ്ണൂരിലും 25ന് മലപ്പുറത്തും 27ന് കൊല്ലത്തും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ റാലി നടക്കും

ഇന്നലെ കോഴിക്കോട് ബീച്ചിലും സിപിഎം ബഹുജന റാലി സംഘടിപ്പിച്ചിരുന്നു. നൂറുകണക്കിനാളുകളാണ് റാലിയിൽ പങ്കെടുത്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാർലമെന്റിനകത്തും പുറത്തും ശക്തമായ നിലപാട് സ്വീകരിച്ചത് ഇടതുപക്ഷമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിഎഎ വിരുദ്ധ റാലികൾക്ക് സിപിഎം തുടക്കം കുറിച്ച് മുസ്ലിം ലീഗിനെ സമ്മർദത്തിലാക്കുന്നുണ്ട്

സിഎഎ വിഷയത്തിൽ പാർലമെന്റിലെ ഇടപെടലുകളും സുപ്രിം കോടതിയിൽ നടത്തുന്ന നിയമപോരാട്ടവും എടുത്ത് പറഞ്ഞ് വോട്ടർമാരെ സമീപിക്കാനാണ് ലീഗിന്റെ തീരുമാനം. സിപിഎമ്മിന്റെ ബഹുജന റാലികൾ ന്യൂനപക്ഷ വോട്ടുകൾ ആകർഷിക്കുമോയെന്ന ആശങ്കയാണ് ലീഗിനുള്ളത്.
 

Share this story