ഭുനിയമ ഭേദഗതി ബില്ലിൽ ഒപ്പിടാത്ത ഗവർണർക്കെതിരെ ഒരു ലക്ഷം പ്രതിഷേധ ഇ മെയിൽ ചെയ്യാൻ സിപിഎം

ഭൂനിയമ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനെതിരെ പുതിയ സമരവുമായി ഇടുക്കിയിലെ സിപിഎം. റിപബ്ലിക് ദിനത്തിൽ ഗവർണർക്ക് ഇടുക്കിയിൽ നിന്ന് ഒരു ലക്ഷം പ്രതിഷേധ ഇ മെയിൽ അയക്കാനാണ് തീരുമാനം. പട്ടയ നടപടികൾ തടഞ്ഞ കോടതി ഉത്തരവിനെതിരെ നിയമ പോരാട്ടവും പ്രതിഷേധവും തുടരാനും സിപിഎം തീരുമാനിച്ചു

സെപ്റ്റംബർ 14ന് നിയമസഭ പാസാക്കിയ ഭൂപതിവ് നിയമ ഭേദഗതി ബില്ലിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല. രാജ് ഭവൻ മാർച്ച് അടക്കം സംഘടിപ്പിച്ചിട്ടും നടപടി ഇല്ലാതെ വന്നതോടെയാണ് പുതിയ സമര മാർഗവുമായി സിപിഎം രംഗത്തുവന്നത്. ഇ മെയിൽ പ്രതിഷേധത്തിന് ശേഷം രാജ് ഭവന് മുന്നിൽ കുടിൽ കെട്ടിയുള്ള അനിശ്ചിത കാല സമരത്തിനും എൽഡിഎഫ് ആലോചിക്കുന്നുണ്ട്.
 

Share this story