പിണറായിയിൽ സ്‌ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകർന്നു; പടക്കം കയ്യിലിരുന്ന് പൊട്ടിയെന്ന് മൊഴി
Dec 16, 2025, 17:06 IST
പിണറായിയിൽ സ്‌ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകർന്നു. വെണ്ടുട്ടായി കനാൽകരയിൽ വിപിൻരാജിനാണ് പരുക്കേറ്റത്. സ്‌ഫോടക വസ്തു കയ്യിലിരുന്ന് പൊട്ടുകയായിരുന്നു. പരുക്ക് ഗുരുതരമാണ്. കോൺഗ്രസ് ഓഫീസ് അടക്കം തകർത്ത കേസിലടക്കം നിരവധി കേസുകളിൽ പ്രതിയാണ് വിപിൻ.
ഗുരുതരമായി പരുക്കേറ്റ വിപിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓലപ്പടക്കമാണ് കയ്യിലിരുന്ന് പൊട്ടിയതെന്നാണ് വിപിൻ നൽകിയ മൊഴി. പടക്കം പൊട്ടിക്കുന്നതിനിടെ പൊട്ടാത്ത പടക്കം കയ്യിലെടുക്കുകയും കയ്യിലിരുന്ന് പൊട്ടുകയായിരുന്നുവെന്നും ആശുപത്രി അധികൃതരോട് വിപിൻ പറഞ്ഞു
സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പടക്കമാണോ മറ്റെന്തെങ്കിലും സ്‌ഫോടക വസ്തുവാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ബോംബ് സ്‌ക്വാഡ് അടക്കം സ്ഥലത്തെത്തി പരിശോധന നടത്തും
