എട്ടുകാലി മമ്മൂഞ്ഞ് ആകേണ്ടെന്ന് സിപിഎം പ്രവർത്തകർ; സണ്ണി ജോസഫിനെ പരിപാടിക്കിടെ ഇറക്കിവിട്ടു

sunny joseph

കെപിസിസി പ്രസിഡന്റും പേരാവൂർ എംഎൽഎയുമായ സണ്ണി ജോസഫിനെ മണ്ഡലത്തിലെ പരിപാടിക്കിടെ പ്രവർത്തകർ ഇറക്കിവിട്ടു. ഇരിട്ടി മുൻസിപ്പാലിറ്റിയിലെ ചാവശ്ശേരി റോഡ് നവീകരണ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എംഎൽഎ. സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന റോഡ് ആയതിനാൽ പ്രോട്ടോക്കോൾ പ്രകാരം എംഎൽഎയാണ് ഉദ്ഘാടനം ചെയ്യേണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു

എന്നാൽ എട്ടുകാലി മമ്മൂഞ്ഞ് ആകാൻ നിൽക്കേണ്ടെന്ന മുദ്രവാക്യം വിളിച്ച് സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു. ഇതോടെ എംഎൽഎ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി. സമീപത്ത് തന്നെ യുഡിഎഫ് പ്രവർത്തകർ ഒരുക്കിയ വേദിയിൽ എംഎൽഎ സംസാരിക്കുകയും ചെയ്തു

നവകേരള സദസിന്റെ ഭാഗമായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മണ്ഡലത്തിൽ രണ്ട് റോഡുകളുടെ നവീകരണത്തിന് തുക അനുവദിച്ചത്. നവകേരള സദസ് ബഹിഷ്‌കരിച്ച എംഎൽഎ ക്രെഡിറ്റ് എടുക്കാൻ നോക്കുന്നുവെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം.
 

Tags

Share this story