കോട്ടയം കുറിച്ചിയിൽ സിപിഎം-ബിജെപി സംഘർഷം; ആർഎസ്എസ് നേതാവിന് വെട്ടേറ്റു

police line

കോട്ടയം കുറിച്ചിയിൽ സിപിഎം പ്രവർത്തകരും ആർഎസ്എസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷം. ആർഎസ്എസ് നേതാവിന് സംഘർഷത്തിനിടെ വെട്ടേറ്റു. ഡിവൈഎഫ്‌ഐ പ്രവർത്തകരായ നിഖിൽ, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് ആർഎസ്എസ് ആരോപിച്ചു

ആക്രമണത്തിൽ പഞ്ചായത്തംഗം അടക്കമുള്ള ബിജെപി നേതാക്കൾക്ക് വെട്ടേറ്റു. ആർഎസ്എസ് ജില്ലാ കാര്യകർത്താവായ ശ്രീകുമാരനാണ് വെട്ടേറ്റത്. കുറിച്ചി പഞ്ചായത്ത് അംഗവും സ്ഥാനാർഥിയുമായ മഞ്ജീഷിന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയെന്നാണ് പരാതി

മഞ്ജീഷും സുഹൃത്ത് മനോജുമാണ് പരുക്കേറ്റ രണ്ട് പേർ. അക്രമികൾ ഇവരെ കമ്പിവടി കൊണ്ട് അടിക്കുകയായിരുന്നു എന്നാണ് വിവരം. നിഖിലിനെയും വിഷ്ണുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു
 

Tags

Share this story