സ്വപ്‌നക്കെതിരായ സിപിഎമ്മിന്റെ പരാതി; കേസിലെ തുടർ നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്തു

swapna
സ്വപ്‌നക്കെതിരെ തളിപറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആറിലെ തുടർ നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്തു. സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും മുഖ്യമന്ത്രിയെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്നു എന്ന പരാതിയിലായിരുന്നു കേസ്. ഇതേ തുടർന്ന് വിജേഷ് പിള്ളയുടെ അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു.
 

Share this story