സ്വപ്‌ന സുരേഷിനെതിരെ ക്രിമിനൽ മാനഷ്ടക്കേസ്; എംവി ഗോവിന്ദൻ കോടതിയിൽ നേരിട്ടെത്തി പരാതി നൽകി

govindan

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. തളിപ്പറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. ഐപിസി 120 ബി, ഐപിസി 500 വകുപ്പുകൾ പ്രകാരം സ്വപ്‌ന സുരേഷിനെതിരെ കേസെടുക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പരാതി പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന എംവി ഗോവിന്ദൻ 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം. ആരോപണത്തിൽ ഗൂഢാലോചനയുണ്ടെന്നും ഇത് വ്യക്തി ജീവിതത്തെ കരിനിഴലിൽ ആക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് എംവി ഗോവിന്ദന്റെ പരാതി
 

Share this story