പ്ലസ് വൺ സീറ്റ് വർധിപ്പിക്കൽ അല്ല, അധിക ബാച്ച് അനുവദിച്ച് പ്രതിസന്ധി പരിഹരിക്കണം: സാദിഖലി തങ്ങൾ

sadiq

മലബാറിൽ പുതിയ പ്ലസ് വൺ ബാച്ച് അനുവദിക്കില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ. സീറ്റ് വർധിപ്പിക്കലല്ല, പുതിയ ബാച്ചുകളാണ് വേണ്ടതെന്നും ആവശ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. 

മലബാറിൽ നാൽപതിനായിരത്തിലധികം പ്ലസ് വൺ സീറ്റുകളുടെ കുറവുണ്ടെന്നാണ് ആരോപണം. അധിക ബാച്ച് അനുവദിച്ച് തന്നെ പ്രതിസന്ധി പരിഹരിക്കണമെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. 

അതേസമയം അധിക ബാച്ച് അനുവദിച്ചില്ലെങ്കിൽ അതിശക്തമായ പ്രക്ഷോഭത്തിലേക്ക് ഇറങ്ങുമെന്ന് എസ് കെ എസ് എസ് എഫും ഫ്രറ്റേണിറ്റിയും പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രിയെ തടയുന്നതടക്കമുള്ള പ്രക്ഷോഭം നടത്തുമെന്നാണ് ഫ്രറ്റേണിറ്റിയുടെ മുന്നറിയിപ്പ്.
 

Share this story