ബേക്കലിൽ വേടന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; നിരവധി പേർ ആശുപത്രിയിൽ, ട്രെയിൻ തട്ടി യുവാവ് മരിച്ചു
Dec 30, 2025, 08:06 IST
കാസർകോട് ബേക്കൽ ബീച്ച് ഫെസ്റ്റിൽ റാപ്പർ വേടന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും. സമീപത്തെ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. പൊയിനാച്ചി സ്വദേശി ശിവാനന്ദാണ്(20) മരിച്ചത്. മംഗളൂരു ഭാഗത്തേക്ക് പോയ തിരുനെൽവേലി-ജാംനഗർ എക്‌സ്പ്രസാണ് ഇടിച്ചത്
പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ കുഴഞ്ഞുവീണു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതീക്ഷിച്ചതിനേക്കാൾ വലിയ ജനക്കൂട്ടമാണ് പരിപാടിക്കെത്തിയത്. ആളുകളെ വിവിധ ഗേറ്റുകളിലൂടെയാണ് സംഘാടകർ കടത്തി വിട്ടതെങ്കിലും തിരക്ക് കൂടിയതോടെ അതെല്ലാം തകർന്നു.
ബീച്ച് പാർക്കിലേക്ക് ബേക്കൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് അനധികൃതമായി കയറാനുള്ള വഴികളെല്ലാം റെയിൽവേ അടച്ചിരുന്നു. ഇത് മറികടന്ന് പാർക്കിലെത്താനുള്ള ശ്രമമാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നു.
