ഗവർണറുടെ സുരക്ഷക്ക് സിആർപിഎഫ്; കേന്ദ്രസർക്കാർ ഉത്തരവ് സംസ്ഥാനത്തിന് കൈമാറി

governor

രാജ്ഭവന്റെയും ഗവർണറുടെയും സുരക്ഷക്കായി സിആർപിഎഫിനെ നിയോഗിച്ചു കൊണ്ടുള്ള ഉത്തരവ് കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിന് കൈമാറി. ഇസഡ് പ്ലസ് സുരക്ഷ നൽകുന്നതിന്റെ ഭാഗമായി സിആർപിഎഫിനെ നിയോഗിക്കുന്നു എന്ന് മാത്രമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിലുള്ളത്. നാളെ ചേരുന്ന സുരക്ഷാ അവലോകന യോഗം പോലീസും കേന്ദ്രസേനയും ഏതൊക്കെ ചുമതലകൾ ഏറ്റെടുക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കും

രാജ്ഭവന്റെ സുരക്ഷ ചുമതല പോലീസിന് മാത്രമായിരിക്കുമോ, ഗവർണറുടെ സുരക്ഷ കേന്ദ്രസേനക്ക് മാത്രമായി മാറ്റുമോ എന്നതിലൊക്കെ നാളെ തീരുമാനമുണ്ടാകും. സെക്യൂരിറ്റി ചുമതലയുള്ള ഐജിയും ഗവർണറുടെ എഡിസിയും സിആർപിഎഫ് പ്രതിനിധിയും നാളത്തെ സുരക്ഷാ അവലോകന യോഗത്തിൽ പങ്കെടുക്കും.
 

Share this story