ഗവർണറുടെ വാഹനത്തിന് മുന്നിലും പിന്നിലും ഇനി സിആർപിഎഫ്; സുരക്ഷയുടെ കാര്യത്തിൽ ധാരണയായി

ഗവർണറുടെ സുരക്ഷാ ചുമതല ഇനി മുതൽ സിആർപിഎഫിന്. ഗവർണറുടെ വാഹനത്തിന് മുന്നിലും പിന്നിലുമായി സിആർപിഎഫ് വാഹനമായിരിക്കും ഇനി അകമ്പടിയായി സഞ്ചരിക്കുക. പോലീസിന്റെ പൈലറ്റ് വാഹനവും ലോക്കൽ പോലീസിന്റെ വാഹനവും വാഹനവ്യൂഹത്തിലുണ്ടാകും. നിലവിൽ കേരളാ പോലീസിന്റെ കമാൻഡോ വിഭാഗമാണ് ഗവർണറുടെ വാഹനത്തിനൊപ്പം അകമ്പടിയായി പോയിരുന്നത്. ഗവർണറുടെ സുരക്ഷ ഇസഡ് പ്ലസ് ക്യാറ്റഗറിയായി മാറിയ സാഹചര്യത്തിലാണ് കേന്ദ്രസേനയും അമ്പടി പോകുന്നത്. 

ഗവർണറുടെ റൂട്ട് തീരുമാനിക്കുന്നതും അറസ്റ്റ് ചെയ്ത് നീക്കം ചെയ്യുന്നതുമെല്ലാം പോലീസിന്റെ ചുമതലയാണ്. പോലീസും സിആർപിഎഫും നടത്തിയ സുരക്ഷാ അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്. രാജ് ഭവനിലെ മുൻ ഗേറ്റിന്റെ സുരക്ഷ പോലീസിനും ഉള്ളിൽ സിആർപിഎഫുമായിരിക്കും.
 

Share this story