സന്യസ്ത സമൂഹത്തെ അപകീർത്തിപ്പെടുത്തുന്ന കക്കുകളി നാടകത്തെ അംഗീകരിക്കാനാകില്ല: ചെന്നിത്തല
May 6, 2023, 11:52 IST

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ ക്രൈസ്തവ സന്യസ്ത സമൂഹത്തെ അപകീർത്തിപ്പെടുത്തുന്ന കക്കുകളി നാടകത്തെ അംഗീകരിക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല. ക്രിസ്തീയ വിശ്വാസത്തെ സംബന്ധിച്ച് ഏറ്റവും പവിത്രമായ ഒന്നാണ് സന്യസ്തം. ലോകം മുഴുവൻ സന്യസ്ത സമൂഹം നൽകിയിട്ടുള്ള സംഭാവനകൾ നിസ്തുലമാണ്
വിദ്യാഭ്യാസം, ആതുരസേവനം, സാമൂഹിക സേവനം, രോഗി ശുശ്രൂഷ തുടങ്ങിയ മേഖലകളിൽ നൂറ്റാണ്ടുകളായി സന്യസ്തർ നൽകി കൊണ്ടിരിക്കുന്ന കാരുണ്യത്തിന്റെ പ്രവർത്തികളെ തമസ്‌കരിക്കുകയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.