സാംസ്‌കാരിക പ്രവർത്തകൻ റസാഖ് പയമ്പ്രോട്ട് പഞ്ചായത്ത് ഓഫീസ് വരാന്തയിൽ തൂങ്ങിമരിച്ചു

rasak

കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി മുൻ സെക്രട്ടറി റസാഖ് പയമ്പ്രോട്ടിനെ(57) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ വരാന്തയിലാണ് തൂങ്ങിമരിച്ചത്. റസാഖിന്റെ മൂത്ത സഹോദരന്റെ മരണത്തിന് ഉത്തരവാദികളെന്ന് ആരോപിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നടപടിയെടുക്കാൻ പഞ്ചായത്ത് വിസമ്മതിച്ചതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു

പഞ്ചായത്തിന് റസാഖ് നൽകിയ പരാതികളുടെ ഫയൽ തൂങ്ങിമരിച്ചതിന് സമീപത്ത് കണ്ടെത്തി. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് ഇദ്ദേഹത്തിന്റെ സഹോദരൻ ഏതാനും മാസങ്ങൾക്ക് മുമ്പ് മരിച്ചത്. മാലിന്യ സംസ്‌കരണ പ്ലാന്റിലെ പുക ശ്വസിച്ചതാണ് ആരോഗ്യം മോശമാകാൻ കാരണമെന്ന് ആരോപിച്ച് നൽകിയ പരാതികൾ പഞ്ചായത്ത് തള്ളുകയായിരുന്നു. തിരക്കഥാകൃത്ത് ടിഎ റസാഖിന്റെ ഭാര്യാ സഹോദരനാണ് റസാഖ്.
 

Share this story