തൃപ്പുണിത്തുറയിലെ കസ്റ്റഡി മരണം; എസ് ഐക്ക് സസ്‌പെൻഷൻ
Mar 26, 2023, 11:50 IST

തൃപ്പുണിത്തുറയിൽ പോലീസ് കസ്റ്റഡിയിലെടുത്ത മനോഹരൻ എന്നയാൾ മരിച്ച സംഭവത്തിൽ എസ് ഐക്ക് സസ്‌പെൻഷൻ. മനോഹരനെ എസ് ഐ മർദിച്ചതായി ആരോപണമുയർന്നിരുന്നു. കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. പോലീസ് സ്‌റ്റേഷന് മുന്നിൽ നാട്ടുകാർ പ്രതിഷേധിക്കുകയാണ്
മനോഹരനെ പോലീസ് മർദിച്ചതായി ദൃക്‌സാക്ഷികളായ നാട്ടുകാർ പറഞ്ഞിരുന്നു. ശനിയാഴ്ച രാത്രി 8.45ഓടെയാണ് ഇരുമ്പനം കർഷക കോളനി ഭാഗത്ത് വെച്ചാണ് മനോഹരനെ കസ്റ്റഡിയിലെടുത്തത്. ഇരുചക്ര വാഹനത്തിൽ വന്ന മനോഹരൻ പോലീസ് കൈകാണിച്ചപ്പോൾ നിർത്താൻ വൈകിയതാണ് പോലീസിനെ പ്രകോപിപ്പിച്ചത്
മനോഹരനെ പിന്തുടർന്ന് എത്തിയ പോലീസ് ഹെൽമറ്റ് ഊരിയപ്പോൾ തന്നെ മുഖത്തടിച്ചെന്ന് നാട്ടുകാർ പറയുന്നു. തുടർന്ന് ജീപ്പിൽ കൊണ്ടു പോകുകയായിരുന്നു. ശനിയാഴ്ച രാത്രി ജീപ്പിൽ സ്റ്റേഷനിലെത്തിച്ച ശേഷം മനോഹരൻ കുഴഞ്ഞുവീണെന്നാണ് പോലീസ് പറയുന്നത്.