കോഴിക്കോട് ബാലുശേരിയിൽ എടിഎം കൗണ്ടറിൽ നിന്ന് ഇടപാടുകാർക്ക് ഷോക്കേറ്റു

atm
കോഴിക്കോട് ബാലുശേരിയിൽ എടിഎം കൗണ്ടറിൽ നിന്ന് ഇടപാടുകാർക്ക് ഷോക്കേറ്റു. ബസ് സ്റ്റാൻഡിന് സമീപത്തെ എടിഎം കൗണ്ടറിൽ നിന്നാണ് ഷോക്ക്. എടിഎം മെഷീന്റെ കീ പാഡിൽ നിന്നാണ് ഷോക്ക് വന്നത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരുടെ പരാതിയെ തുടർന്ന് എടിഎം കൗണ്ടർ താത്കാലികമായി അടച്ചു.
 

Share this story