ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത; ചക്രവാത ചുഴി അതിതീവ്ര ന്യൂനമർദമാകും

wind

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച രൂപപ്പെടുന്ന ചക്രവാത ചുഴി എട്ടാം തീയതിയോടെ അതി തീവ്ര ന്യൂനമർദമായി മാറിയേക്കും. ഇത് പിന്നീട് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്

മെയ് ഏഴിന് ന്യൂനമർദമായും മെയ് എട്ടോടെ അതിതീവ്ര ന്യൂനമർദമായും ചക്രവാത ചുഴി ശക്തിപ്രാപിക്കും. അതിതീവ്ര ന്യൂനമർദമുണ്ടായാൽ മഴ സാഹചര്യം ശക്തമാകാനാണ് സാധ്യത. കേരളത്തിലടക്കം ഇതിന്റെ സ്വാധീനമുണ്ടാകുമോയെന്ന് വൈകാതെ അറിയാനാകും.
 

Share this story