കായൽ കയ്യേറ്റം: ആലപ്പുഴയിലെ എമറാൾഡ് പ്രിസ്റ്റിൻ റിസോർട്ട് പൊളിക്കാൻ നിർദേശം

emrald

കായൽ കയ്യേറിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആലപ്പുഴ ജില്ലയിലെ എമറാൾഡ് പ്രിസ്റ്റിൻ റിസോർട്ട് പൊളിക്കാൻ തീരുമാനം. ഒളവയപ്പ് കായൽ കയ്യേറിയാണ് റിസോർട്ട് നിർമിച്ചതെന്നാണ് കണ്ടെത്തൽ. റിസോർട്ട് പൊളിച്ചുനീക്കാൻ പഞ്ചായത്ത് അധികൃതർ നോട്ടീസ് നൽകി. തീരദേശ നിയമങ്ങൾ കാറ്റിൽ പറത്തിയാണ് റിസോർട്ട് നിർമിച്ചതെന്നും ജില്ലാ കലക്ടറുടെ റിപ്പോർട്ടിൽ കണ്ടെത്തി

ഒരു മാസത്തിനകം റിസോർട്ട് പൊളിക്കണമെന്നാണ് ഉത്തരവ്. 2003ലാണ് കോടന്തുരുത്ത് പഞ്ചായത്തിലെ ഒളവയപ്പ് കായലിലെ തുരുത്തിൽ എമറാൾഡ് പ്രിസ്റ്റിൻ റിസോർട്ട് നിർമിച്ചത്. വെള്ളത്തിൽ ഒഴുകി നടക്കുന്ന ഒമ്പതോളം കോട്ടേജുകളും ആംഡബര റിസോർട്ടിന്റെ ഭാഗമായി നിർമിച്ചിരുന്നു. ഇത് മത്സ്യബന്ധനത്തെ സാരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളികളാണ് പരാതിയുമായി ആദ്യമെത്തിയത്. 

ഇതോടെ പഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകി. തുടർന്ന് റിസോർട്ട് അധികൃതർ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയാണ് ജില്ലാ കലക്ടറോട് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്. കലക്ടറുടെ പരിശോധനയിൽ വീഴ്ചകൾ കണ്ടെത്തുകയായിരുന്നു.
 

Share this story