പകൽസ്വപ്‌നം കാണാം; കേരളം പിടിക്കുമെന്ന മോദിയുടെ വാക്കുകളെ പരിഹസിച്ച് എംഎ ബേബി

baby

കേരളത്തിലും ബിജെപി ഭരണം പിടിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ പരിഹസിച്ച് സിപിഎം പിബി അംഗം എംഎ ബേബി. പകൽ സ്വപ്‌നം കാണാൻ പ്രധാനമന്ത്രിക്ക് അവകാശമുണ്ടെന്നായിരുന്നു ബേബിയുടെ പരിഹാസം.  നിയമസഭയിലുണ്ടായിരുന്ന ബിജെപിയുടെ അക്കൗണ്ട് സിപിഎം പൂട്ടിച്ചു. 

കേരളത്തിൽ ബിജെപിയും കോൺഗ്രസുമാണ് സഖ്യം. ക്രിമിനൽ കേസ് പ്രതിയുടെ വാക്ക് കേട്ട് ഇരുവരും ഒന്നിച്ചാണ് ഇടതുപക്ഷത്തിനെതിരെ സമരം ചെയ്യുന്നത്. ഒന്നിച്ച് സമരം ചെയ്യാൻ സാധിക്കാത്തത് നിയമസഭയിൽ മാത്രമാണ്. മോദിയുടെ ഗൂഢ പദ്ധതികളെ ചെറുക്കാൻ കേരളത്തിലെ മതേതര കക്ഷികൾക്ക് ശക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കിട്ടിയതുപോലെ ക്രിസ്ത്യൻ വോട്ടുകൾ കേരളത്തിൽ കിട്ടുമെന്ന് ബിജെപിക്ക് പ്രതീക്ഷ വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പറഞ്ഞു. പ്രാദേശിക കൂട്ടുകെട്ടുകൾക്ക് ബിജെപിയെ തകർക്കാൻ സാധിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
 

Share this story