കസ്റ്റഡി മർദനത്തിന് ഇരയായ സുജിത്തിന് രണ്ട് പവന്റെ മാല ഊരി നൽകി ഡിസിസി പ്രസിഡന്റ്

sujith

കുന്നംകുളത്ത് പോലീസ് മർദനത്തിന് ഇരയായ കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വിഎസ് സുജിത്തിന് വിവാഹ സമ്മാനമായി സ്വർണമാല ഊരി നൽകി തൃശ്ശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. ഈ മാസം 15നാണ് സുജിത്തിന്റെ വിവാഹം. തന്റെ രണ്ട് പവൻ വരുന്ന സ്വർണമാലയാണ് ജോസഫ് ടാജറ്റ് സമ്മാനമായി നൽകിയത്

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അടക്കം വേദിയിലിരിക്കെയാണ് ജോസഫ് ടാജറ്റിന്റെ മാല സമ്മാനം. സുജിത്തിനെ മർദിച്ച പോലീസുദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കുന്നംകുളം പോലീസ് സ്‌റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം

പ്രസംഗത്തിനിടെ ടിഎൻ പ്രതാപൻ സുജിത്തിന്റെ വിവാഹക്കാര്യം സൂചിപ്പിച്ചപ്പോഴാണ് ജോസഫ് ടാജറ്റ് എഴുന്നേറ്റ് സുജിത്തിന് മാല കഴുത്തിലിട്ട് നൽകിയത്. കഴിഞ്ഞ ദിവസം എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ സുജിത്തിന് സ്വർണമോതിരം സമ്മാനമായി നൽകിിരുന്നു.
 

Tags

Share this story