പാലക്കാട് എ തങ്കപ്പൻ സ്ഥാനാർഥിയാകണമെന്ന് ഡിസിസി; തൃത്താലയിൽ വിടി ബൽറാം
നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ സ്ഥാനാർഥിയാകണമെന്ന നിിലപാടിൽ കോൺഗ്രസ്. ജില്ലാ നേതൃയോഗത്തിലാണ് ഈ ആവശ്യമുയർന്നത്. നിലവിൽ രാഹുൽ മാങ്കൂട്ടത്തിലാണ് പാലക്കാട് എംഎൽഎ. രാഹുലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ സാഹചര്യത്തിൽ സ്ഥാനാർഥി ചർച്ചകളിൽ രാഹുലിന്റെ പേരുണ്ടാകില്ല
കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷിയെ ഇക്കാര്യം ജില്ലാ നേതൃത്വം അറിയിച്ചിട്ടുണ്ട്. തൃത്താലയിൽ വി ടി ബൽറാം തന്നെ മത്സരിക്കും. അതേസമയം പട്ടാമ്പി സീറ്റ് ലീഗിന് വിട്ടുകൊടുക്കില്ലെന്നും ജില്ലാ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. പട്ടാമ്പി സീറ്റ് ലീഗിന് വിട്ടുകൊടുത്താൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് മുൻ എംഎൽഎ സിപി മുഹമ്മദ് ഭീഷണി ഉയർത്തി
തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ച് സന്ദീപ് വാര്യരും രംഗത്തുവന്നിട്ടുണ്ട്. തൃശ്ശൂരിൽ മത്സരിക്കണമെന്നാണ് സന്ദീപിന്റെ ആഗ്രഹം. തൃശ്ശൂർ വൈകാരികമായി അടുപ്പമുള്ള സ്ഥലമാണ്. അവിടെ ഒട്ടേറെ സുഹൃത്തുക്കളുണ്ടെന്നും സന്ദീപ് വാര്യർ പറഞ്ഞു
