കൊച്ചിയിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവിന്റെ മൃതദേഹം; അസ്വാഭാവിക മരണത്തിന് കേസെടുത്തു
Apr 5, 2023, 08:39 IST

കൊച്ചിയിൽ നിർത്തിയിട്ട കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു. കലൂർ ഓൾഡ് കത്രിക്കടവ് റോഡിൽ പാർക്ക് ചെയ്ത കാറിനുള്ളിൽ ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടത്. പനമ്പിള്ളി സ്വദേശി വിനുവാണ് മരിച്ചത്. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.