പെരുമാതുറയിലെ 17കാരന്റെ മരണത്തിന് കാരണം അമിത ലഹരി ഉപയോഗം; സുഹൃത്ത് കസ്റ്റഡിയിൽ

irfan

തിരുവനന്തപുരം പെരുമാതുറയിൽ ഇർഫാൻ എന്ന 17കാരന്റെ മരണത്തിന് കാരണം മസ്തിഷ്‌ക രക്തസ്രാവമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. തുടർച്ചയായ ലഹരി ഉപയോഗമോ, അമിത ഉപയോഗമോ ആകാം രക്തസ്രാവത്തിന് കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കൂടി വന്നാൽ മാത്രമേ മരണകാരണത്തിൽ വ്യക്തതയുണ്ടാകൂ. 

ഇർഫാൻ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇർഫാന്റെ ഉപ്പയുടെ അടുത്ത സുഹൃത്തുക്കളുടെ മൊഴിയും കഠിനംകുളം പോലീസ് രേഖപ്പെടുത്തി. ഇർഫാന്റെ മരണവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് ഫൈസലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇർഫാനെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയത് ഫൈസലാണ്. ഇയാളെ ചോദ്യം ചെയ്യുകയാണ്

സുഹൃത്തുക്കൾ ചേർന്ന് മയക്കുമരുന്ന് മണപ്പിച്ചെന്നും അതാണ് മരണകാരണമെന്നും ഇർഫാന്റെ മാതാപിതാക്കൾ പറഞ്ഞു. രാത്രി എട്ട് മണിയോടെ വീട്ടിലെത്തിയ ഇർഫാനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സുഹൃത്തുക്കൾ മയക്കുമരുന്ന് നൽകിയതായി ഇർഫാൻ പറഞ്ഞെന്നും മാതാവ് പറയുന്നു.
 

Share this story