മലയാളികളുടെ മരണം: ബ്ലാക്ക് മാജിക് സാധ്യത സംശയിച്ച് അരുണാചൽ പോലീസ്

arunachal

അരുണാചൽ പ്രദേശിലെ ഹോട്ടൽ മുറിയിൽ മൂന്ന് മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബ്ലാക്ക് മാജിക് സാധ്യത തള്ളാതെ അരുണാചൽ പോലീസ്. കേരളാ പോലീസുമായി സഹകരിച്ച് മുന്നോട്ടു പോകുമെന്നും അന്വേഷണത്തിന് അഞ്ച് പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചതായും എസ് പി കെനി ബാഗ്ര പറഞ്ഞു

മന്ത്രവാദം നടന്നുവെന്ന സംശയമടക്കം പരിശോധിക്കുന്നുണ്ട്. സിറോയിൽ മാത്രമായി ഇത്തരം സംഭവങ്ങൾ നടക്കുന്നുവെന്ന പ്രചാരണം ശരിയല്ലെന്നും എസ് പി പറഞ്ഞു. കുടുംബം എന്ന നിലയിലാണ് മൂന്ന് പേരും ഒരു ഹോട്ടലിൽ മുറിയെടുത്തത്. നവീന്റെ രേഖകളാണ് ഹോട്ടലിൽ നൽകിയത്. മാർച്ച് 28ന് എത്തിയ മൂന്ന് പേരും മൂന്ന് ദിവസം പുറത്തായിരുന്നു

ഏപ്രിൽ ഒന്ന് മുതലാണ് ഇവരെ കുറിച്ചുള്ള വിവരം ഇല്ലാതായത്. നവീൻ മറ്റുള്ളവരുടെ ദേഹത്ത് മുറിവുണ്ടാക്കിയ ശേഷം സ്വയം കൈ മുറിച്ചു എന്നാണ് സംശയിക്കുന്നത്. നവീൻ, ഭാര്യ ദേവി, ഇവരുടെ സുഹൃത്ത് ആര്യ എന്നിവരാണ് മരിച്ചത്.
 

Share this story