മിച്ചി മർപ്പുവിന്റെ മരണം; ആഭ്യന്തര കമ്മീഷനെ നിയോഗിച്ച് കോതമംഗലം എം എ എൻജിനീയറിങ് കോളജ്: മൂന്നംഗ കമ്മീഷൻ അന്വേഷിക്കും
Aug 19, 2026, 19:12 IST
കോതമംഗലം: ഇയർ ബാക്ക് ആയതിനെ തുടർന്ന് കോതമംഗലം മാർ അത്തനെഷ്യസ് കോളേജിലെ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവം മൂന്നംഗ കമ്മീഷൻ അന്വേഷിക്കും. മൂവരും ഗവേർണിംഗ് ബോർഡ് അംഗങ്ങളാണ്. പൊലീസ് അന്വേഷണത്തിന് പുറമെയാണ് കോളജ് സ്വന്തം നിലയിൽ നടത്തുന്ന അന്വേഷണമാണിത്. ആഭ്യന്തര കമ്മിഷനെ കോളജ് നിയോഗിച്ചു. വലിയ പ്രതിഷേധമായിരുന്നു വിദ്യാർഥിയുടെ മരണത്തെ തുടർന്ന് കോളജിൽ അരങ്ങേറിയിരുന്നത്.
12 ആവശ്യങ്ങൾ കൂടി വിദ്യാർഥികൾ മാനേജ്മെന്റിന് മുന്നിൽ വെച്ചിരുന്നു. ഇതുകൂടി കോളജ് അംഗീകരിച്ചതോടെയാണ് ഇന്നലെ നടന്ന സമരം വിദ്യാർഥികൾ അവസാനിപ്പിച്ചത്. വിദ്യാർഥികൾക്ക് രേഖാമൂലം നൽകിയ ആഭ്യന്തര അന്വേഷണം എന്ന ആവശ്യം ഈയാഴ്ച തന്നെ ആരംഭിക്കും. സിവിൽ എച്ച് ഒ ഡി ഉൾപ്പെടെ രണ്ടുപേരെ അന്വേഷണം കഴിയുംവരെ മാറ്റിനിർത്തിയിട്ടുണ്ട്.അരുണാചൽ പപ്രദേശ് സ്വദേശിയാണ് ആത്മഹത്യാ ചെയ്ത മിർച്ചി മർപ്പു.
