കമ്പംമെട്ടിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം; രണ്ട് പേർ പിടിയിൽ

Police

ഇടുക്കി കമ്പംമെട്ടിലെ നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് പോലീസ്. അതിഥി തൊഴിലാളികൾ നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറയുന്നു. ദമ്പതികളെന്ന വ്യാജേന താമസിച്ചിരുന്ന അതിഥി തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. 

സാധുറാം, മാലതി എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ശുചിമുറിയിൽ നവജാതശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹത്തിന് മുമ്പാണ് ഇരുവർക്കും കുട്ടി ജനിച്ചത്. അപമാനം ഭയന്ന് കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്.
 

Share this story