കുമ്പളയിലെ യുവ അഭിഭാഷകയുടെ മരണം; സുഹൃത്തായ അഭിഭാഷകൻ കസ്റ്റഡിയിൽ

ranjitha

കുമ്പളയിലെ യുവ അഭിഭാഷകയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തായ അഭിഭാഷകൻ കസ്റ്റഡിയിൽ. തിരുവനന്തപുരം ജില്ലയിലെ യുവ അഭിഭാഷകനാണ് പിടിയിലായത്. ഇയാളെ ഇന്ന് കുമ്പള സ്റ്റേഷനിൽ എത്തിക്കും. ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു

കുമ്പള ബത്തേരിയിലെ സി രഞ്ജിതയാണ്(30) കഴിഞ്ഞ ചൊവ്വാഴ്ച തന്റെ ഓഫീസ് മുറിയിൽ ആത്മഹത്യ ചെയ്തത്. രഞ്ജിതയുടെ ഫോൺ പോലീസ് പരിശോധിച്ചിരുന്നു. ഫോണിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് പോലീസ് അഭിഭാഷകനെ കസ്റ്റഡിയിലെടുത്തത്

രഞ്ജിതയുടെ മരണത്തിന് പിന്നാലെ ഇയാൾ തിരുവനന്തപുരത്തേക്ക് കടന്നിരുന്നു. രഞ്ജിതയുടെ മൃതദേഹം കാണാനോ അന്തിമോപചാരം അർപ്പിക്കാനോ എത്തിയിരുന്നില്ല. സിപിഎം കുമ്പള ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റുമായിരുന്നു രഞ്ജിത
 

Tags

Share this story