വധഭീഷണിക്കേസ്: വിജേഷ് പിള്ള നാളെ ബംഗളൂരു പോലീസിന് മുന്നിൽ ഹാജരാകും

vijesh

സ്വപ്‌ന സുരേഷിനെതിരായ വധഭീഷണി കേസിൽ ബംഗളൂരു പോലീസിന് മുന്നിൽ നാളെ ഹാജരാകുമെന്ന് വിജേഷ് പിള്ള. കെആർ പുര പോലീസ് സ്‌റ്റേഷനിലാകും അഭിഭാഷകനൊപ്പം വിജേഷ് പിള്ള പറഞ്ഞു. തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് സ്വപ്‌ന കെആർ പുര പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. 

വിജേഷിനോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ച് പോലീസ് സമൻസ് അയച്ചിരുന്നു. വാട്‌സാപ്പ് വഴിയാണ് സമൻസ് അയച്ചത്. ഇതിനിടെ വിജേഷിനെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും ഫോൺ സ്വിച്ച് ഓഫ് ആണെന്നും ബംഗളൂരു പോലീസ് അറിയിച്ചിരുന്നു. 

ബംഗളൂരുവിലും പോയി സ്വപ്ന പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് വേണ്ടി വിജേഷ് പിള്ള തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്‌നയുടെ ആരോപണം.
 

Share this story