ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റാനുള്ള തീരുമാനത്തിൽ ആശങ്കയറിയിച്ച് അഭിഭാഷക സംഘടനകൾ

high court

കേരളാ ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റാനുള്ള തീരുമാനത്തിൽ ആശങ്ക അറിയിച്ച് അഭിഭാഷക സംഘടനകൾ. എറണാകുളം നഗരമധ്യത്തിൽ നിന്നും ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റുമ്പോൾ പൊതുജനങ്ങൾക്കും അവരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകർക്കും പലതരത്തിൽ ബുദ്ധിമുട്ടുണ്ടാകുമെന്ന് സംഘടനകൾ പറഞ്ഞു

അഭിഭാഷക സംഘടനകളെ വിശ്വാസത്തിലെടുത്ത ശേഷം തീരുമാനം നടപ്പാക്കണമെന്നാണ് ആവശ്യം. ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റാനുള്ള തീരുമാനം ആശങ്കയുണ്ടാക്കുന്നുവെന്നാണ് ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ ഹൈക്കോടതി ഘടകം പ്രതികരിച്ചത്. 

ഹൈക്കോടതി മാറ്റം സംബന്ധിച്ച അന്തിമ തീരുമാനം അഭിഭാഷകരെയും അഭിഭാഷക സംഘടനകളെയും വിശ്വാസത്തിലെടുത്ത ശേഷമാകണമെന്ന് എഐഎൽയു സർക്കാരിനോടും ചീഫ് ജസ്റ്റിസിനോടും ആവശ്യപ്പെട്ടു.
 

Share this story