അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം സംസ്ഥാനത്തിന് ദോഷമാകും; പച്ചനുണകളുടെ സമാഹാരമെന്ന് സതീശൻ

satheeshan

കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രഖ്യാപനം പച്ചനുണകളുടെ സമാഹാരമാണ്. കേന്ദ്ര സർക്കാരിന്റെ കണ്ടെത്തൽ ദരിദ്രരിൽ അതീവ ദരിദ്രർ 5,950,000 എന്നാണ്. ഒരു സുപ്രഭാതത്തിൽ 64,000 ആയി മാറി. എന്ത് പ്രഖ്യാപനമാണിതെന്ന് വിഡി സതീശൻ ചോദിച്ചു. 

ഈ പ്രഖ്യാപനം സംസ്ഥാനത്തിന് ദോഷകരമായി ബാധിക്കുമെന്നും കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതിയിൽ നിന്ന് കേരളം പുറത്താകുമെന്ന് വിഡി സതീശൻ പറഞ്ഞു. ഇപ്പോൾ കേന്ദ്രത്തിന് മുന്നിൽ അതീവ ദരിദ്രർ ഇല്ലാത്ത സ്ഥിതിയാകുമോയെന്ന് വിഡി സതീശൻ ചോദിച്ചി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളെ പറ്റിക്കാനും വിഡ്ഡികളാക്കാനും വേണ്ടി നടത്തുന്ന പിആർ പ്രോപ്പഗണ്ടയാണിത്. 

ഇതിന്റെ പൊള്ളത്തരങ്ങൾ മുഴുവൻ പ്രചരണം വഴി ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് വിഡി സതീശൻ പറഞ്ഞു. വളരെ അപകടകരമായ പ്രഖ്യാപനമാണ് കേരളപ്പിറവി ദിനത്തിൽ നടന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ പ്രഖ്യാപനം പല പദ്ധതികളെയും കുഴപ്പത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Tags

Share this story