ദീപക് ജീവനൊടുക്കിയ കേസ്: ഷിംജിതയ്ക്ക് ഇന്ന് നിർണായക ദിനം, ജാമ്യാപേക്ഷയിൽ കോടതി വിധി പറയും

shimjitha

അപകീർത്തികരമായ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് സെഷൻസ് കോടതിയാണ് വിധി പറയുന്നത്. കേസിൽ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം പൂർത്തിയായിരുന്നു

21 ദിവസമായി ഷിംജിത ജയിലിൽ കഴിയുകയാണെന്നും ഫോറൻസിക് ഫലം വരുന്നതുവരെ ജയിലിൽ കഴിയേണ്ടതില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അതേസമയം ഷിംജിത സ്വകാര്യ ബസിൽ വെച്ച് ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണിന്റെയും ലാപ്‌ടോപ്പിന്റെയും ശാസ്ത്രീയ പരിശോധന ഫലം വരുന്നതുവരെ ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്

നേരത്തെ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നാലെയാണ് ഇവർ സെഷൻസ് കോടതിയെ സമീപിച്ചത്. ഷിംജിത വീഡിയോ പ്രചരിപ്പിച്ചതിൽ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ പരാതി
 

Tags

Share this story