ദീപകിന് നീതി ലഭിക്കാൻ ഏതറ്റം വരെ പോകുമെന്ന് കുടുംബം; യുവതിക്കെതിരെ ഇന്ന് പരാതി നൽകിയേക്കും

deepak

ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ സമൂഹ മാധ്യമത്തിലൂടെയുള്ള ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിയമ നടപടിക്കൊരുങ്ങി കുടുംബം. മരിച്ച ദീപകിന്റെ ബന്ധുക്കളാണ് യുവതിക്കെതിരെ നിയമ നടപടി സ്വീകരിക്കുക. ദീപകിന് നീതി ലഭിക്കാനായി ഏതറ്റം വരെയും പോകുമെന്ന് കുടുംബവും സുഹൃത്തുക്കളും വ്യക്തമാക്കി

ദീപക് തെറ്റ് ചെയ്തിട്ടില്ല. യുവതിയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ദീപക് മനോവിഷമത്തിലായി എന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുടുംബം ആരോപിക്കുന്നു. ഇന്നലെ രാവിലെയാണ് ഗോവിന്ദപുരം സ്വദേശി ദീപകിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

ബസിൽ വെച്ച് ദീപക് ശരീരത്തിൽ സ്പർശിച്ചു എന്നാണ് ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറായ യുവതിയുടെ ആരോപണം. ഇത് വെറും റീച്ചിന് വേണ്ടിയുള്ള ആരോപണമാണെന്നാണ് സോഷ്യൽ മീഡിയയിലും ചർച്ച നടക്കുന്നത്. അതേസമയം ബസിൽ വെച്ച് അതിക്രമം നേരിട്ടെന്ന് പറയുന്ന വീഡിയോ യുവതി നീക്കം ചെയ്തിരുന്നു. പിന്നാലെ വിശദീകരണ വീഡിയോ കൂടി യുവതി പുറത്തിറക്കി.
 

Tags

Share this story