യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദീപകിന്റെ ബന്ധുക്കൾ; കോഴിക്കോട് കമ്മീഷണർക്ക് പരാതി നൽകി

deepak

ബസിൽ ലൈംഗികാതിക്രമമെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി ദീപക്കിന്റെ കുടുംബം. യുവതിക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ടാണ് കുടുംബം പരാതി നൽകിയത്. 

യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. നടപടി സ്വീകരിക്കാമെന്ന് കമ്മീഷണർ ഉറപ്പ് നൽകിയെന്നും ബന്ധുക്കൾ പറഞ്ഞു. ഞായറാഴ്ച രാവിലെയാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയത്. ബസിനുള്ളിൽ ദീപക് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവതി ആരോപിച്ചത്. 

കോഴിക്കോട്ടെ വസ്ത്ര വ്യാപാരശാലയിൽ പ്രവർത്തിക്കുന്ന ദീപക് കഴിഞ്ഞ വെള്ളിയാഴ്ച സ്ഥാപനവുമായി ബന്ധപ്പെട്ട ആവശ്യത്തിന് കണ്ണൂരിൽ പോയിരുന്നു. ഈ സമയം അപമര്യാദയായി പെരുമാറിയെന്ന് കാട്ടിയാണ് യുവതി വീഡിയോ പങ്കുവെച്ചത്.

Tags

Share this story