കെ ജെ ഷൈൻ നൽകിയ അപകീർത്തിക്കേസ്: പോലീസിന് മെറ്റ വിവരങ്ങൾ കൈമാറി

kj shine

സിപിഎം നേതാവ് കെ ജെ ഷൈൻ നൽകിയ അപകീർത്തി കേസിൽ പോലീസിന് വിവരങ്ങൾ കൈമാറി മെറ്റ. 5 ലിങ്കുകളുടെ വിവരങ്ങളാണ് കൈമാറിയത്. നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുന്നുവെന്ന് പോലീസ് അറിയിച്ചു.

കെ ജെ ഷൈൻ നൽകിയ സൈബർ അധിക്ഷേപ പരാതിയുമായി ബന്ധപ്പെട്ട് 13 ലിങ്കുകളാണ് പോലീസ് മെറ്റയ്ക്ക് കൈമാറിയത്. ഇതിൽ 5 ലിങ്കുകളുടെ വിവരങ്ങൾ മെറ്റ അന്വേഷണ സംഘത്തിന് നൽകി. മെറ്റ നൽകിയ വിവരങ്ങൾ പരിശോധിച്ച് കൂടുതൽ പേരെ ചോദ്യം ചെയ്ത് പ്രതി ചേർക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 

രണ്ടാം പ്രതി കെ എം ഷാജഹാൻ മൂന്നാം പ്രതി യാസിർ എന്നിവരുടെ കേസുമായി ബന്ധപ്പെട്ട ലിങ്കുകളുടെ വിവരങ്ങൾ മെറ്റയിൽ നിന്നും പോലീസിന് ലഭിക്കാൻ ഉണ്ട്. വിവരങ്ങൾ ലഭിച്ചതിന് ശേഷമായിരിക്കും മറ്റ് നടപടികളിലേക്ക് കടക്കുക. ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് കാണിച്ച് യാസിറിന് അന്വേഷണ സംഘം വീണ്ടും നോട്ടീസ് നൽകി
 

Tags

Share this story