കൂടത്തായി കൂട്ടക്കൊല കേസിലും കൂറുമാറ്റം: പ്രതികൾക്ക് അനുകൂലമായി ഒരു സാക്ഷി മൊഴി മാറ്റി

jolly

കൂടത്തായി കൂട്ടക്കൊല കേസിൽ കൂറുമാറ്റം. കേസിലെ 155ാം സാക്ഷിയായ കാട്ടാങ്ങൽ സ്വദേശി പ്രവീൺ കുമാർ പ്രതികൾക്ക് അനുകൂലമായി കൂറുമാറി. സിപിഎം പ്രാദേശിക നേതാവാണ് പ്രവീൺ കുമാർ. കേസിലെ ഒന്നാം പ്രതി ജോളിക്കും നാലാം പ്രതി മനോജ് കുമാറിനും അനുകൂലമായാണ് ഇയാൾ കോടതിയിൽ മൊഴി നൽകിയത്. 

ജോളിയുമായി ചേർന്ന് വ്യാജ വിൽപത്രം തയ്യാറാക്കിയെന്ന കേസിലെ നാലാംപ്രതിയാണ് മനോജ് കുമാർ. ഇയാളെ അടുത്തറിയാമെന്നും 15 വർഷം ഒരുമിച്ച് പ്രവർത്തിച്ചതാണെന്നുമാണ് പ്രവീൺ കുമാർ ആദ്യം നൽകിയ മൊഴി. തെളിവെടുപ്പ് സമയത്ത് പോലീസിന്റെ മഹസറിൽ സാക്ഷിയായി ഒപ്പുവെച്ചതും ഇയാളായിരുന്നു. എന്നാൽ തനിക്ക് പ്രതികളെ അറിയില്ലെന്നും പോലീസ് തന്ന ഒരു രേഖയിലും ഒപ്പിട്ടിട്ടില്ലെന്നുമാണ് ഇന്ന് പ്രവീൺ കോടതിയിൽ പറഞ്ഞത്


 

Share this story